കൊച്ചി : രാജ്യങ്ങള്‍ നടത്തിയ കോളനിവാഴ്ചയെ അടിസ്ഥാനമാക്കി എല്ലാ വെള്ളക്കാരെയും വരേണ്യവര്‍ഗമായും ധനവാډാരായും ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്ന് വിഖ്യാത ഡച്ച് കലാകാരന് റെന്‍സോ മാര്‍ട്ടെന്‍സ് പറഞ്ഞു. ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ കണക്ടിംഗ് മ്യൂസിയംസ് ടു ഗി പ്ലാന്റേഷന്‍സ് ദാറ്റ് ഫണ്ടെഡ് ദെം എന്ന വിഷയത്തില്‍ ബിനാലെ ഫൗണ്ടേഷന് നടത്തിയ ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ തൊഴിലാളി കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന റെന്‍സോ ചൂണ്ടിക്കാട്ടി. ......
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ആഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ആഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍ നടക്കും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് -എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് കെടിഎം ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ സംസ്ഥാന വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : സാനു മാഷ് അതുല്യമായ ഗുരുനാഥൻ ആണ് പഠിപ്പിക്കുകയല്ല ചെയ്തത്, ബൗദ്ധികതയുടെ ഉന്നതങ്ങളിലേക്ക് നമ്മളെ ചിന്തിപ്പിക്കാനും ചിന്തിച്ച് കണ്ടുപിടിക്കാനുള്ള കഴിവും ആണ് നമുക്ക് മാഷ് തരുന്നത്. താൻ പറയുന്നത് മാത്രം ശരിയാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ......
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്.ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ......
യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. ......
കോട്ടയത്ത് എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും, ഗാന്ധിനഗർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ൻ്റെ പക്കൽ നിന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.ജേഷ്ഠനൊപ്പം ചേർന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. ......
ഓസ്ട്രേലിയ: പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷിയാന രാജ്യങ്ങളിലെ മലയാളികള്‍ക്കായി സിഡ്നി ആസ്ഥാനമായി കഴിഞ്ഞ 15 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന മലയാളീപത്രം പുതിയ മാനേജ്മെന്റിനു കീഴില്‍ നവീകരിച്ച ഇ-പതിപ്പ് wwww.malayaleepathrm.com.au തൃശൂരില്‍ പ്രശസ്ത എഴുത്തുകാരന് എം മുകുന്ദന് പ്രകാശിപ്പിച്ചു. www.malayaleepathram.com എന്ന യുഎര്എല്ലിലും ലഭ്യമാക്കിയിരിക്കുന്ന നവീകരിച്ച പതിപ്പ് പുതിയ രൂപകല്‍പ്പനയിലും സമൃദ്ധമായ ഉള്ളടക്കത്തിലും സമ്പന്നമാണെന്ന് ചീഫ് എഡിറ്റര്‍ ഡോ. ......
നോർക്ക റൂട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഒപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ആഗസ്റ്റ് 7,8 തീയ്യതികളില്‍ എറണാകുളം പാലാരിവട്ടത്ത് നടക്കും. പരിശീലന പരിപാടിയുടേയും നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയുടെ വെബ്ബ് പോർട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ......
കൊച്ചി: കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൻ്റെ പുതിയ നാഴികക്കല്ലായി നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ (എൻജിഐഎൽ) 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി. കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുതിയ കൊളാജൻ പെപ്റ്റൈഡ് പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനവും ജെലാറ്റിൻ പ്ലാന്റിന്റെ ശിലാസ്ഥാപനവും വ്യവസായ വകുപ്പ് മന്ത്രി പി. ......